വ്യാപാരി അസുഖത്തെ തുടര്‍ന്ന്‌ മരിച്ചു

0
27

കാസര്‍കോട്‌: നഗരത്തിലെ ഫ്രൂട്‌സ്‌ വ്യാപാരിയും പുരാവസ്‌തു പ്രേമിയുമായ കാസര്‍കോട്‌, ഗീതാ ടാക്കീസിനു സമീപത്തെ ശാന്തേരി നിലയത്തില്‍ ഗണേഷ്‌ ഷേണായിയുടെ മകന്‍ അശോക്‌ ജി ഷേണായ്‌ (61) അന്തരിച്ചു. മംഗ്‌ളൂരുവിലെ ആശുപത്രിയിലാണ്‌ അന്ത്യം. നേരത്തെ ഗള്‍ഫിലും മുംബൈയിലും ആയിരുന്ന അശോക്‌ ഷേണായ്‌ ബഹു ഭാഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്‌.ഭാര്യ: ഹീരാ ഭായ്‌, ഏകമകന്‍: അജയ്‌ എ ഷേണായ്‌. സഹോദരങ്ങള്‍: പ്രകാശ്‌, വീണാറാവു.

NO COMMENTS

LEAVE A REPLY