വാറന്റു പ്രതികള്‍ക്കെതിരെ നടപടി; വിവിധ കേന്ദ്രങ്ങളില്‍ റെയ്‌ഡ്‌

0
25

കാസര്‍കോട്‌: ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രമാണിച്ച്‌ ജില്ലയില്‍ വാറന്റു പ്രതികള്‍ക്കെതിരെയും അനധികൃത വില്‍പനക്കാര്‍ക്കെതിരെയും പൊലീസ്‌ നടപടി കര്‍ശനമാക്കി.ഓരോ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെയും വാറന്റു പ്രതികളുടെ പട്ടിക തയ്യാറാക്കി നടപടി സ്വീകരിക്കാനാണ്‌ നിര്‍ദ്ദേശം.നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്‌ ടൗണ്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളിലെ നിരവധി വീടുകളില്‍ എസ്‌ ഐ വി പി വിപിന്‍, ഷേഖ്‌ അബ്‌ദുല്‍ റസാഖ്‌ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ്‌ റെയ്‌ഡ്‌ നടത്തി. ഏതാനും പ്രതികളെ പിടികൂടി. കോടതിയില്‍ ഹാജരാകണമെന്ന ഉറപ്പിന്മേല്‍ ഇവരെ വിട്ടയച്ചതായി പൊലീസ്‌ പറഞ്ഞു. വരും ദിവസങ്ങളില്‍ മറ്റു പൊലീസ്‌ സ്റ്റേഷന്‍ പരിധികളിലും തെരച്ചില്‍ ഊര്‍ജ്ജിതമാക്കുമെന്ന്‌ പൊലീസ്‌ വൃത്തങ്ങള്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY