കാഞ്ഞങ്ങാട്: കോവിഡ് ഭീതിയെതുടര്‍ന്ന് വൃദ്ധന് കവുങ്ങില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. അമ്പലത്തറ പൊലീസ് സ്റ്റേഷന് പരിധിയിലെ ബ്രാട്ടക്കല്ലിലെ കെളങ്ങരടിയിലെ രാഘവന് (75) ആണ് ജീവനൊടുക്കിയത്. ഇയാളുടെ വീട്ടിനു സമീപത്തെ ഏതാനും പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതു കണക്കിലെടുത്ത് രാഘവന് അടക്കമുള്ള ഏതാനുംപേരെ നാളെ പരിശോധനയ്ക്ക് വിധേയരാകാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നുവെന്നു പറയുന്നു. ഭാര്യ പരേതയായ കാരിച്ചി. മക്കള്‍: ഭാരതി, സുരേന്ദ്രന്, ബാബുരാജ്, ചന്ദ്രന്, സിന്ധു. മരുമക്കള്‍: പരേതനായ രാഘവന്, രാധ, ബിന്ദു, ലത, ഗോപാലന്. അമ്പലത്തറ പൊലീസ് കേസെടുത്തു.