തെരഞ്ഞെടുപ്പ്‌ ക്രമസമാധാന പാലനം; യോഗം ചേര്‍ന്നു

0
12

കാസര്‍കോട്‌: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട്‌ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത്‌ ബാബുവിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രശ്‌നബാധിത പ്രദേശങ്ങളിലും മറ്റും സുഗമമായ തെരഞ്ഞെടുപ്പ്‌ സാധ്യമാക്കാന്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളും മുന്‍കരുതലുകളും യോഗം ചര്‍ച്ച ചെയ്‌തു. കളക്ടറേറ്റ്‌ മിനികോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ്‌ മേധാവി ഡി ശില്‌പ, സബ്‌ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ കെ രമേന്ദ്രന്‍, ആര്‍ഡിഒ വി ജെ ശംസുദ്ദീന്‍, എഎസ്‌പി സേവ്യര്‍ സെബാസ്റ്റ്യന്‍, ഡിവൈഎസ്‌പി കെ ഹരിശ്ചന്ദ്ര നായക്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY