മാലിന്യങ്ങളെ പുണരുന്ന കാസര്‍കോട്‌ മുനിസിപ്പാലിറ്റി

0
17

കാസര്‍കോട്‌: കോവിഡ്‌കാലം, ലോകത്തെ ശുചിത്വത്തെക്കുറിച്ച്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ഓര്‍മ്മിപ്പിക്കുമ്പോള്‍ കാസര്‍കോട്‌ മുനിസിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിനോടു ചേര്‍ന്നു മലിനജലവും മാലിന്യങ്ങളും കൂടിക്കിടന്നു ദുസ്സഹമായ ദുര്‍ഗന്ധം പരത്തുന്നു.മുനിസിപ്പല്‍ കാന്റീനില്‍ നിന്നുള്ള മലിനജലവും മാലിന്യങ്ങളുമാണ്‌ സെക്രട്ടറിയുടെ ഓഫീസ്‌ പരിസരത്തേക്കു നിക്ഷേപിക്കുന്നതെന്നു പറയുന്നു. കാന്റീന്‍ തുടങ്ങിയെങ്കിലും അതിന്റെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ സംവിധാനമില്ലാത്തതു കൊണ്ടു ജീവനക്കാര്‍ ആരും എത്താത്ത താഴ്‌ന്ന സ്ഥലത്തേക്ക്‌ അവ ഒഴുക്കുന്നു. മുനിസിപ്പല്‍ സ്റ്റോര്‍ റൂമിനടുത്തും മാലിന്യവും ദുര്‍ഗന്ധവും സ്റ്റോക്ക്‌ ചെയ്‌തിരിക്കുകയാണെന്നും ആക്ഷേപമുണ്ട്‌.മുനിസിപ്പല്‍ ഓഫീസില്‍ നിന്നു അഴിമതിയുടെ ദുര്‍ഗന്ധം കട്ടകട്ടയായി ഉയരുന്നുണ്ട്‌. അതിനിടയില്‍ പരിസരമാലിന്യം അധികൃതര്‍ അറിയാതെ പോവുകയാണെന്നു നാട്ടുകാര്‍ സമാശ്വസിക്കുന്നു.

NO COMMENTS

LEAVE A REPLY