ജനറല്‍ ആശുപത്രിയില്‍ അതിക്രമം; കേസ്‌

0
15

കാസര്‍കോട്‌: കോവിഡ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ജനറല്‍ ആശുപത്രിയില്‍ അതിക്രമിച്ചു കയറി ബഹളം വെയ്‌ക്കുകയും ജീവനക്കാരെഅസഭ്യം പറഞ്ഞതായും പരാതി. സെക്യൂരിറ്റി ഗാര്‍ഡിന്റെ പരാതിയിന്മേല്‍ നാലു പേര്‍ക്കെതിരെ ടൗണ്‍ പൊലീസ്‌ കേസെടുത്തു. ഇന്നലെ രാത്രിയാണ്‌ സംഭവം. കാറിലെത്തിയ നാലംഗസംഘം അനുമതി കൂടാതെ അകത്ത്‌ അതിക്രമിച്ചു കയറുകയും ആശുപത്രിയുടെ മൂന്നാം നിലയിലെത്തി ബഹളം വയ്‌ക്കുകയും ജീവനക്കാരെ അസഭ്യം പറയുകയുമായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.
നേരത്തെ ആശുപത്രിയില്‍ പൊലീസ്‌ എയ്‌ഡ്‌പോസ്റ്റ്‌ ഉണ്ടായിരുന്നു. എന്നാല്‍ മാസങ്ങളായി ഈ സംവിധാനം ഇല്ല.

NO COMMENTS

LEAVE A REPLY