കാഞ്ഞങ്ങാട്: നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച. അലാമിപ്പള്ളി കാരാട്ടു വയലിലെ വെങ്കിട്ടരമണ ദേവസ്ഥാനത്തും തൊട്ടടുത്ത പന്നിക്കുളത്ത് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലുമാണ് കവര്‍ച്ച നടന്നത്. രണ്ടിടങ്ങളിലും ഭണ്ഡാരങ്ങളാണ് കവര്‍ന്നത്. വെങ്കിട്ടരമണ ദേവസ്ഥാനത്തിലെ പ്രധാന വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് ഭണ്ഡാരം തകര്‍ത്ത് പതിനായിരത്തോളം രൂപയാണ് കവര്‍ന്നത്. ഇതിന്റെ ഇരുനൂറ് മീറ്റര്‍ അകലെയുള്ള പന്നിക്കുളത്ത് വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ സ്റ്റീല്‍ ഭണ്ഡാരത്തിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപയും മോഷ്ടാക്കള്‍ കൊണ്ടുപോയി. ഇന്ന് രാവിലെയാണ് ക്ഷേത്രം ഭാരവാഹികള്‍ കവര്‍ച്ചാ വിവരം അറിയുന്നത്. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.