ഒറ്റയ്‌ക്ക്‌ താമസിക്കുന്ന സ്‌ത്രീ വീട്ടിനകത്ത്‌ തൂങ്ങി മരിച്ച നിലയില്‍

0
55

ബേഡകം: തനിച്ച്‌ താമസിക്കുന്ന സ്‌ത്രീയെ വീട്ടിനകത്ത്‌ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പരിശോധിച്ച ഡോക്‌ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേയ്‌ക്ക്‌ വിദഗ്‌ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. പള്ളത്തുങ്കാല്‍, പയ്യങ്ങാനം കോളനിയിലെ ചേരിപ്പാടിയുടെ ഭാര്യ കൈമച്ചി (66)യാണ്‌ മരിച്ചത്‌. അടച്ചുറപ്പില്ലാത്ത വീട്ടിനകത്ത്‌ ഇന്നലെ രാവിലെയാണ്‌ കൈമച്ചിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വീടിന്റെ ഹാളിനകത്താണ്‌ മൃതദേഹം കാണപ്പെട്ടത്‌ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്തസ്രാവം കാണപ്പെട്ടതാണ്‌ മരണത്തില്‍ സംശയം ഉണ്ടാകാന്‍ ഇടയാക്കിയത്‌. വിശദമായ പോസ്റ്റുമോര്‍ട്ടത്തിന്‌ ശേഷം മാത്രമെ രക്തസ്രാവം ഉണ്ടായതിന്റെ കാരണം കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന്‌ പൊലീസ്‌ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY