നവജാത ശിശു വാരാഘോഷം നടത്തി

0
63

കാസര്‍കോട്‌: നവജാത ശിശു വാരാഘോഷത്തിന്റെ ഭാഗമായി ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രസവാനന്തര അമ്മമാര്‍ക്കും പരിചരണക്കാര്‍ക്കും പുതിയ പരിചരണ മാനദണ്ഡങ്ങളെക്കുറിച്ച്‌ ബോധവല്‍ക്കരണ ക്ലാസ്‌ നടത്തി. ഇന്ത്യന്‍ അക്കാദമി പീഡിയാട്രിക്‌സ്‌, ഐ എം എ എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ഗവ. ജനറല്‍ ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റും അനസ്‌തേഷ്യോളജിസ്റ്റ്‌ അസോസിയേഷന്‍ ദേശീയ പ്രസിഡന്റുമായ ഡോ. വെങ്കട ഗിരി ഉദ്‌ഘാടനം ചെയ്‌തു. കാസര്‍കോട്‌ ഐ എം എ പ്രസിഡണ്ട്‌ ഡോ ബി നാരായണ നായക്ക്‌ ആധ്യക്ഷം വഹിച്ചു. റോട്ടറി ക്ലബ്‌ പ്രസിഡണ്ട്‌ ഡോ. സി എച്ച്‌ ജനാര്‍ദ്ദന നായക്ക്‌, ഡോ. കൃഷ്‌ണ നായക്ക്‌ , ഡോ. വസന്തി പ്രീമ, ഡോ. അബൂബക്കര്‍, ഡോ. അനന്യ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY