71 പത്രിക തള്ളി;മത്സര രംഗത്ത്‌ ഇപ്പോള്‍ 5318 പേര്‍

0
57

കാസര്‍കോട്‌: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു സമര്‍പ്പിച്ച നാമ നിര്‍ദ്ദേശ പത്രികകളില്‍ 71 എണ്ണം അസാധുവായി. ഇന്നലെ നടന്ന സൂക്ഷ്‌മ പരിശോധനയിലാണ്‌ ഇവ തള്ളിക്കളഞ്ഞത്‌. കോണ്‍ഗ്രസ്‌, എസ്‌ ഡി പി ഐ എന്നിവയുടെ ഓരോ സ്ഥാനാര്‍ത്ഥികളുടെ പത്രികയും തള്ളിയവയില്‍പ്പെടുന്നു.5318 പത്രികകള്‍ സാധുവാണ്‌. ഇതില്‍ ഡമ്മികള്‍ക്കും റിബലുകള്‍ക്കും സ്വതന്ത്രന്മാര്‍ക്കും പത്രിക പിന്‍വലിക്കുന്നതിനു മറ്റന്നാള്‍വരെ അവസരമുണ്ട്‌. ജില്ലാ പഞ്ചായത്തില്‍ 94 സ്ഥാനാര്‍ത്ഥികളും ആറു ബ്ലോക്കു പഞ്ചായത്തുകളിലായി 476 സ്ഥാനാര്‍ത്ഥികളുമാണ്‌ മത്സര രംഗത്തുള്ളത്‌.
ഗ്രാമപഞ്ചായത്തുകളില്‍ ചെംനാട്ടാണ്‌ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍-165. കുമ്പളയില്‍ 163വും ചെങ്കളയില്‍ 148വും അജാനൂരില്‍ 129വും തൃക്കരിപ്പൂരില്‍ 135വും ദേലമ്പാടിയില്‍ 134വും ബദിയഡുക്കയില്‍ 113വും സ്ഥാനാര്‍ത്ഥികളുണ്ട്‌. ഈ പഞ്ചായത്തുകളിലാണ്‌ സ്ഥാനാര്‍ത്ഥികള്‍ കൂടുതലുള്ളത്‌.

NO COMMENTS

LEAVE A REPLY