ബി രാമചന്ദ്ര അന്തരിച്ചു

0
50

ബേക്ക ല്‍: പള്ളിക്കരയിലെ ആഞ്‌ജനേയ ടാക്കീസ്‌ ഉടമയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ പള്ളിക്കര പെട്രോള്‍ പമ്പിനു മുന്‍വശത്തെ ബി രാമചന്ദ്ര എന്ന ആഞ്‌ജനേയ സ്വാമി (95) അന്തരിച്ചു. ഇന്നു രാവിലെ കോട്ടച്ചേരി, കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.1980ല്‍ ആരംഭിച്ച ആഞ്‌ജനേയ ടാക്കീസിലെ ആദ്യ ചിത്രം `ഇത്തിക്കരപക്കിയായിരുന്നു. കോവിഡിനെ തുടര്‍ന്ന്‌ അടച്ചിട്ട ടാക്കീസ്‌ വീണ്ടും തുറന്നു കാണും മുമ്പെയാണ്‌ ആഞ്‌ജനേയ സ്വാമി വിടവാങ്ങിയത്‌.ഭാര്യ: പരേതയായ പ്രഭാവതി. മക്കള്‍: ജഗദീഷ്‌ കുമാര്‍, പ്രദീപ്‌ കുമാര്‍ (ഇരുവരും ഗള്‍ഫ്‌), ശരത്‌ കുമാര്‍ (വ്യാപാരി), പരേതനായ ദിനേശ്‌ കുമാര്‍. മരുമക്കള്‍: രജനി, സുകന്യ, സൗമ്യ, സംഗീത, സഹോദരങ്ങള്‍: ഭാസ്‌ക്കരന്‍, പരേതനായ സോമനാഥന്‍.

NO COMMENTS

LEAVE A REPLY