സൂക്ഷ്‌മ പരിശോധന തുടങ്ങി; ജില്ലയില്‍ 5392 പേര്‍ പത്രിക നല്‍കി

0
21

കാസര്‍കോട്‌: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 5392 പേര്‍ പത്രിക സമര്‍പ്പിച്ചു. സൂക്ഷ്‌മ പരിശോധന രാവിലെ ആരംഭിച്ചു. പത്രിക പിന്‍വലിക്കാന്‍ 23 വരെ സമയമുണ്ട്‌.
ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിലേക്കു 137 പേരും ആറു ബ്ലോക്ക്‌ പഞ്ചായത്തുകളിലെ 83 ഡിവിഷനുകളിലേക്കു 487 പേരും 38 ഗ്രാമപഞ്ചായത്തുകളിലെ 664 വാര്‍ഡുകളിലേക്കു 4060 പേരും മൂന്നു മുനിസിപ്പാലിറ്റികളിലെ 109 വാര്‍ഡുകളിലേക്കു 708 പേരുമാണ്‌ ജില്ലയില്‍ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്‌.
സംസ്ഥാനത്ത്‌ 1,68,028 പേര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. മലപ്പുറത്താണ്‌ ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്‌- 20183. എറണാകുളത്ത്‌ 17266 പത്രികകളും തിരുവനന്തപുരത്ത്‌ 14247 പത്രികകളും കൊല്ലത്തു 13237 പത്രികകളും ആലപ്പുഴയില്‍ 13013 പത്രികകളുമാണ്‌ സമര്‍പ്പിച്ചിട്ടുള്ളത്‌. വയനാടു ജില്ലയില്‍ 4631 പേരേ പത്രിക സമര്‍പ്പിച്ചിട്ടുള്ളൂ.

NO COMMENTS

LEAVE A REPLY