കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്നതിനിടയില്‍ പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എം സി ഖമറുദ്ദീന് എം എല്‍ എയെ അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയനാക്കേണ്ടതില്ലെന്നു മെഡിക്കല്‍ ബോര്‍ഡ്. ഇതു സംബന്ധിച്ച അന്തിമതീരുമാനം ഉടന്‍ ഉണ്ടാകും.ഇ സി ജിയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്നാണ് ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്ന ഖമറുദ്ദീനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ നടത്തിയ ആഞ്ചിയോഗ്രാം ടെസ്റ്റില്‍ ഖമറുദ്ദീന്റെ ഹൃദയഭിത്തിയില്‍ ബ്ലോക്ക് ഉള്ളതായി കണ്ടെത്തി. ഇതിനു ശസ്ത്രക്രിയ വേണ്ടിവരുമെന്നായിരുന്നു ഇന്നലെ ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നു രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് ഖമറുദ്ദീനു അടിയന്തിരമായി ശസ്ത്രിക്രിയ നടത്തേണ്ടതില്ലെന്നു തീരുമാനിച്ചത്. നിലവിലെ ബ്ലോക്ക് മരുന്നിലൂടെ ഒഴിവാക്കാമെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നു നില്‍ക്കുന്നത് ശസ്ത്രക്രിയക്ക് അനുകൂലമല്ലെന്നും ബോര്‍ഡ് യോഗം വിലയിരുത്തി. മൂന്നുവര്‍ഷം മുമ്പും ഖമറുദ്ദീനെ ആഞ്ചിയോഗ്രാം പരിശോധനയ്ക്കു വിധേയനാക്കുകയും ബ്ലോക്ക് കണ്ടെത്തുകയും ചെയ്തിരുന്നു.എന്നാല്‍ മരുന്നു കഴിക്കാനായിരുന്നു അന്നും ഡോക്ടര്‍മാര്‍ നല്കിയ നിര്‍ദ്ദേശം.
Home Breaking News ഖമറുദ്ദീന് എം എല്‍ എയ്ക്ക് അടിയന്തിര ശസ്ത്രക്രിയ വേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്