സി പി എം, സി പി ഐ, ബി ജെ പി നേതൃയോഗങ്ങള്‍ തുടങ്ങി

0
24

തിരു/കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പും നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി മായി സി പി എം , സി പി ഐ, ബി ജെ പി നേതൃയോഗങ്ങള്‍ക്കു തുടക്കമായി.
എ വിജയ രാഘവന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷം ഇതാദ്യമായാണ്‌ സി പിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗം ചേരുന്നത്‌. വിവിധ കേസുകളിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌, പുതിയ ഇടതു മുന്നണി കണ്‍വീനര്‍ എന്നീ വിഷയങ്ങളാണ്‌ ചര്‍ച്ചാവിഷയങ്ങള്‍. സി പി ഐ നേതൃയോഗം സംസ്ഥാന സെക്രട്ടറി കാനത്തിന്റെ സാന്നിധ്യത്തിലാണ്‌ ആരംഭിച്ചത്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പാണ്‌ പ്രധാന വിഷയം.
ബി ജെ പി സംസ്ഥാന നിര്‍വ്വാഹക സമിതി യോഗം എറണാകുളത്ത്‌ തുടങ്ങി. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പാണ്‌ പ്രധാന അജണ്ടയെന്ന്‌ പ്രസിഡന്റ്‌ കെ സുരേന്ദ്രന്‍ പറഞ്ഞു.
അതേ സമയം മുതിര്‍ന്ന നേതാവായ ശോഭാ സുരേന്ദ്രന്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയില്ല.

NO COMMENTS

LEAVE A REPLY