തിരഞ്ഞെടുപ്പിനു വാഗ്‌ദാനം നല്‍കാന്‍ ഇട്ടിരുന്ന റോഡ്‌ സ്ഥാനാര്‍ത്ഥികള്‍ക്കു വിനയാവുന്നു

0
17

നെക്രാജെ: ഗ്രാമ പഞ്ചായത്ത്‌ ഫണ്ട്‌ അനുവദിച്ചിട്ടും റോഡ്‌ നന്നാക്കിയില്ലെന്നു പരാതി. ചെങ്കള ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പ്പെടുന്ന നെക്രാജെ-അമേയ്‌ റോഡാണ്‌ തകര്‍ന്നു കിടക്കുന്നത്‌ പരിസരവാസികള്‍ വോട്ടഭ്യര്‍ത്ഥനയുമായെത്തുന്ന സ്ഥാനാര്‍ത്ഥികളോടും രാഷ്‌ട്രീയക്കാരോടും ഇതെന്തേ ഇങ്ങനെയെന്നു ചോദിക്കുന്നു.
നെക്രാജെയില്‍ നിന്നും മാവിനക്കട്ടെ പിലാങ്കട്ട ഭാഗത്തേക്ക്‌ പോകുന്ന റോഡിലെ ഭാഗങ്ങള്‍ കുഴികളായി ഗതാഗതതടസ്സമുണ്ടാക്കുന്നു. നെക്രാജെയില്‍ നിന്നു അമേയ്‌ തറവാട്‌ വരെയും തറവാട്‌ കഴിഞ്ഞ്‌ മുന്നോട്ടും റോഡ്‌ നേരത്തെ നന്നാക്കിയിരുന്നു. തറവാട്‌ പരിസരത്തെ 350 മീറ്ററാണ്‌ കുണ്ടും കുഴിയും നിറഞ്ഞുകിടക്കുന്നത്‌. നാട്ടുകാരുടെ നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നു 2019-20 ഈ റോഡ്‌ കോണ്‍ക്രീറ്റ്‌ 6 ലക്ഷം രൂപ അനുവദിച്ചിരുന്നു. റോഡ്‌ കോണ്‍ക്രീറ്റ്‌ ചെയ്യാന്‍ ചെയ്യാനായി ഒരു കരാറുകാരന്‍ ഒരു ലോഡ്‌ ജല്ലി ഇറക്കുകയും ചെയ്‌തു. അതിന്‌ ശേഷം കരാറുകാരനെ കണ്ടിട്ടില്ല. അധികൃതര്‍ അയാളെക്കുറിച്ചോ പണിയെക്കുറിച്ചോ അന്വേഷിച്ചിട്ടുമില്ലെന്നു നാട്ടുകാര്‍ പറയുന്നു.

NO COMMENTS

LEAVE A REPLY