മഞ്ഞപ്പട ഇന്നിറങ്ങും; ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‌ ഇന്ന്‌ ആവേശത്തുടക്കം

0
16

ബംബോലിം: ആരാധക ഹൃദയങ്ങളില്‍ ആവേശത്തിന്റെ വെടിക്കെട്ടുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഏഴാം സീസണിന്‌ ഇന്നു രാത്രി ഗോവയില്‍ തുടക്കമാവും. ഉദ്‌ഘാടന മത്സരത്തില്‍ മലയാളികളുടെ സ്വന്തം മഞ്ഞപ്പട കേരളാ ബ്ലാസ്റ്റേഴ്‌സ്‌, മോഹന്‍ ബഗാനെ നേരിടും. കോവിഡിന്റെ വരവിനു ശേഷം രാജ്യത്ത്‌ നടക്കുന്ന ആദ്യത്തെ വലിയ കായിക പരിപാടിയാണിത്‌. ഗോവയിലെ മൂന്ന്‌ വേദികളിലായാണ്‌ എല്ലാ മത്സരങ്ങളും നടക്കുക. രാത്രി 7.30നാണ്‌ കിക്കോഫ്‌. സ്‌പാനിഷ്‌ താരമായ സെര്‍ജിയോ സി ഡോഞ്ച, സിംബാബ്‌വെ താരം കോസ്റ്റനമോയിന്‍സു, ഇന്ത്യന്‍താരം ജെസ്സല്‍ കാര്‍നെയ്‌റൊ എന്നിവരെ നേരത്തെ കേരളാ ബ്ലാസ്റ്റേഴ്‌സ്‌ ക്യാപ്‌റ്റന്മാരായി പ്രഖ്യാപിച്ചിരുന്നു. കോവിഡ്‌ കാരണം മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണെങ്കിലും ലോക മെമ്പാടുമുള്ള 82 രാജ്യങ്ങളില്‍ ഐ എസ്‌ എല്ലിന്റെ തത്സമയ സംപ്രേക്ഷണം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്‌. ഐ പി എല്ലിന്റെ ആവേശകാലത്തിനു ശേഷം മറ്റൊരു കായിക മാമാങ്കമായി ഐ എസ്‌ എല്‍ വരുമ്പോള്‍ കേരളാ ടീം ട്രോഫിയില്‍ മുത്തമിടുന്നത്‌ കാത്തിരിക്കുകയാണ്‌ മഞ്ഞപ്പടയുടെ ആരാധകര്‍.

NO COMMENTS

LEAVE A REPLY