തിരഞ്ഞെടുപ്പ്‌: പത്രികാ സമര്‍പ്പണം ഇന്നവസാനിക്കും

0
25

കാസര്‍കോട്‌: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്‌ ജില്ലയില്‍ ഇന്നലെവരെ 1971 പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രികാ സമര്‍പ്പണം ഇന്നും ശക്തമായി തുടരുന്നു.ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകളിലേക്ക്‌ ഇന്നലെ മാത്രം 51 പേര്‍ പത്രിക സമര്‍പ്പിച്ചു. ഇന്നലെ വരെ ആകെ 54 പത്രികകളാണ്‌ ലഭിച്ചത്‌. ബ്ലോക്കു പഞ്ചായത്തുകളിലേക്ക്‌ 233വും നഗരസഭകളിലേക്കു 218 വും പഞ്ചായത്തുകളിലേക്ക്‌ 1533വും പേര്‍ ഇന്നലെ വരെ പത്രിക സമര്‍പ്പിച്ചു.കാസര്‍കോട്‌ മുനിസിപ്പാലിറ്റിയിലേക്ക്‌ ഇന്നലെ വരെ 75 പത്രികകളാണ്‌ സമര്‍പ്പിച്ചത്‌. കാഞ്ഞങ്ങാട്‌ മുനിസിപ്പാലിറ്റിയിലേക്കു 91വും നീലേശ്വരത്തേക്ക്‌ ഇന്നലെവരെ 52വും പത്രിക ലഭിച്ചു. ബ്ലോക്ക്‌ തലത്തില്‍ നീലേശ്വരം ബ്ലോക്കിലാണ്‌ കൂടുതല്‍ പത്രിക സമര്‍പ്പിച്ചത്‌ 41. കാറഡുക്കയില്‍ 34വും മഞ്ചേശ്വരത്ത്‌ 26വും കാഞ്ഞങ്ങാട്ട്‌ 23വും പരപ്പയില്‍ 24വും പത്രിക ഇന്നലെവരെ സമര്‍പ്പിച്ചു.

NO COMMENTS

LEAVE A REPLY