മെഡിക്കല്‍ കോളേജില്‍ കോവിഡ്‌ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമം; ജീവനക്കാരന്‍ കുടുങ്ങി

0
24

കോഴിക്കോട്‌: ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ്‌ രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ ആശുപത്രി ജീവനക്കാരനെ സസ്‌പെന്റ്‌ ചെയ്‌തു.
ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ്‌ സംഭവം. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോവിഡ്‌ രോഗിയെ ഡോക്‌ടറെ കാണാനെന്ന്‌ പറഞ്ഞ്‌ ആളൊഴിഞ്ഞ ഭാഗത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയ ശേഷം ജീവനക്കാരന്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ്‌ യുവതിയുടെ പരാതി. ഈ ജീവനക്കാരന്‍ നേരത്തെ യുവതിയുടെ മൊബൈല്‍ നമ്പര്‍ ആശുപത്രി രജിസ്റ്ററില്‍ നിന്നും ശേഖരിച്ച ശേഷം യുവതിയെ മെസേജ്‌ അയച്ച്‌ ബുദ്ധിമുട്ടിച്ചിരുന്നു. ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന്‌ പറയുന്നു. ഇതിനു ശേഷമാണ്‌ പീഡനശ്രമമുണ്ടായത്‌. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ജീവനക്കാരനെ സസ്‌പെന്റ്‌ ചെയ്‌തത്‌. പൊലീസ്‌ യുവതിയുടെ മൊഴി രേഖപ്പെടുത്തും.

NO COMMENTS

LEAVE A REPLY