ചെങ്കള ഗ്രാമപഞ്ചായത്തിലെ ഹോട്ടലുകളില്‍ റെയ്‌ഡ്‌

0
8

ചെങ്കള:ചെങ്കള ഗ്രാമപഞ്ചായത്തിലെ നെല്ലിക്കട്ട, ചെര്‍ക്കള ടൗണ്‍, ആലംപാടി എന്നീ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ ചെങ്കള ആരോഗ്യ വിഭാഗം പരിശോധന നടത്തി. പരിശോധനയില്‍ മൂന്ന്‌ ഹോട്ടലുകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. രണ്ട്‌ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു നശിപ്പിച്ചു. ഹോട്ടലുകളിലെ ആഹാരം പാകം ചെയ്യുന്നവരും മറ്റ്‌ ജീവനക്കാരും നിര്‍ബന്ധമായും കോവിഡ്‌ ആന്റിജന്‍ പരിശോധന ഓരോ 28 ദിവസം കൂടുമ്പോഴും നടത്തണമെന്നും അതിന്റെ പരിശോധനാഫലം ഹോട്ടലുകളില്‍ സൂക്ഷിക്കണമെന്നും ചെങ്കള ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ്‌ രാജേഷ്‌ കെ എസ്‌ ഹോട്ടല്‍ ജീവനക്കാര്‍ക്ക്‌ കര്‍ശന നിര്‍ദ്ദേശം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍മാരായ ഹാസിഫ്‌, കൃഷ്‌ണപ്രസാദ്‌, ജൂനിയര്‍ പബ്ലിക്‌ ഹെല്‍ത്ത്‌ നഴ്‌സ്‌ ആശാ മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY