കീഴൂര്‍ ചന്ദ്രഗിരി ശാസ്‌താ ക്ഷേത്രത്തില്‍ പാട്ടുത്സവം 15 ന്‌ തുടങ്ങും

0
30

കീഴൂര്‍ : കീഴൂര്‍ ചന്ദ്രഗിരി ശാസ്‌താ ക്ഷേത്രത്തില്‍ പാട്ടുത്സവം 15 മുതല്‍ 25 വരെ നടക്കും. കോവിഡ്‌ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ലളിതമായ ചടങ്ങുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.
തുലാമാസത്തിലെ വാവും വൃശ്ചിക സംക്രമവും ഒരേ ദിവസം വരുന്നതിനാല്‍ തുടര്‍ച്ചയായി 10 ദിവസമാണ്‌ പാട്ടുത്സവം. എല്ലാ ദിവസവും രാവിലെ 11ന്‌ നവകം, മഹാപൂജയും വൈകുന്നേരം ദീപാരാധനയ്‌ക്ക്‌ ശേഷം ശ്രീഭൂതബലി, അത്താഴ പൂജ, തിരുവായുധം എഴുന്നള്ളത്ത്‌, കളമെഴുത്ത്‌ പാട്ട്‌ എന്നിവയും ഉണ്ടായിരിക്കും. 15ന്‌ രാവിലെ 10.30 നും 11.30നും മധ്യേ കൊടിയിലവെക്കല്‍. തുടര്‍ന്ന്‌ മഹാപൂജ.
വൈകുന്നേരം 4നും 5നും മധ്യേ പൊലിയന്ത്രം നാട്ടല്‍ ചടങ്ങ്‌. 18ന്‌ രാവിലെ 8ന്‌ പള്ളിപ്പുറം നാഗമൂല സ്ഥാനത്ത്‌ അരിത്രാവല്‍. 25ന്‌ കളത്തിലരിയോടെ പാട്ടുത്സവം സമാപിക്കും. 29ന്‌ വിഷ്‌ണുമൂര്‍ത്തിയുടെ കോല സ്വരൂപം അരങ്ങിലെത്തി ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കും

NO COMMENTS

LEAVE A REPLY