വിജ്ഞാപനം നാളെ; പത്രികാസമര്‍പ്പണവും തുടങ്ങും

0
24

കാസര്‍കോട്‌: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാളെ മുതല്‍ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.ഇതിനായി ത്രിതല പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വരണാധികാരികളെ നിശ്ചയിച്ച്‌ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്‌. നാളെ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനൊപ്പം വരണാധികാരികള്‍ തിരഞ്ഞെടുപ്പ്‌ നോട്ടീസ്‌ പരസ്യപ്പെടുത്തും. നാളെ മുതല്‍ 19 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 11നും വൈകിട്ട്‌ മൂന്നിനും ഇടയില്‍ പത്രിക സമര്‍പ്പിക്കാം.മത്സരിക്കാനുദ്ദേശിക്കുന്ന തദ്ദേശ സ്ഥാപനത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക്‌ മാത്രമേ മത്സരിക്കാനാകൂ. 21 വയസ്സാണ്‌ കുറഞ്ഞ പ്രായം. ഗ്രാമപഞ്ചായത്തില്‍ മത്സരിക്കുന്നതിന്‌ ആയിരം രൂപയും, ബ്ലോക്ക്‌- ജില്ലാ പഞ്ചായത്തുകളില്‍ യഥാക്രമം 2,000, 3,000 രൂപയും കെട്ടിവയ്‌ക്കണം. മുന്‍സിപ്പാലിറ്റികളില്‍ രണ്ടായിരം രൂപയും കോര്‍പ്പറേഷനില്‍ മൂവായിരം രൂപയുമാണ്‌ കെട്ടിവെയ്‌ക്കേണ്ടത്‌. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന 20ന്‌ നടക്കും. 23 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം.തിരഞ്ഞെടുപ്പ്‌ വിജ്ഞാപനം നാളെ വരാനിരിക്കേ, വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമായി. ഏതാണ്‌ എല്ലാ സ്ഥാനാര്‍ത്ഥികളെയും നാളെ വൈകിട്ടോടെ അറിയാന്‍ കഴിയും.

NO COMMENTS

LEAVE A REPLY