ബീഹാറില്‍ എന്‍ ഡി എ കേവല ഭൂരിപക്ഷത്തിലേക്ക്‌

0
28

പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആകെയുള്ള 243 സീറ്റുകളില്‍ 129 ഇടങ്ങളില്‍ എന്‍ ഡി എ ലീഡ്‌ ചെയ്യുന്നു. കോണ്‍ഗ്രസ്‌- രാഷ്‌ട്രീയ ജനതാദള്‍- ഇടതു പാര്‍ട്ടികള്‍ അടങ്ങുന്ന മഹാസഖ്യം 100 സീറ്റുകളിലും മറ്റുള്ളവര്‍ 14 സീറ്റുകളിലും ലീഡ്‌ ചെയ്യുന്നു.രാവിലെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ മഹാ സഖ്യം മുന്നേറുമെന്ന സൂചനകളാണുണ്ടായത്‌. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ എക്‌സിറ്റ്‌ പോള്‍ പ്രവചനങ്ങളെ നിരാകരിക്കുന്ന സൂചനകളാണ്‌ പുറത്തു വന്നത്‌. ലീഡ്‌ നിലമാറി മറിയുകയും എന്‍ ഡി എ മുന്നിലെത്തുകയും ചെയ്‌തു.ലീഡ്‌ നിലനിര്‍ത്താനായാല്‍ ബീഹാര്‍ നിയമസഭയില്‍ ബി ജെ പി യുടെ നേതൃത്വത്തിലുള്ള തുടര്‍ഭരണം ഉണ്ടാകും.ബി ജെ പിയാണ്‌ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ലീഡു ചെയ്യുന്നത്‌. മുഖ്യമന്ത്രി നിഥീഷ്‌ കുമാറിന്റെ പാര്‍ട്ടിയായ ജെ ഡി യുവിനു 61 സീറ്റുകളിലാണ്‌ ലീഡ്‌.

NO COMMENTS

LEAVE A REPLY