സര്‍ക്കാര്‍ സ്ഥലം കൈയേറി സി പി എം പാര്‍ട്ടി ഓഫീസ്‌ സ്ഥാപിച്ചതായി പരാതി

0
27

അഡൂര്‍: സര്‍ക്കാര്‍ സ്ഥലം കൈയേറി സി പി എം പാര്‍ട്ടി ഓഫീസ്‌ സ്ഥാപിച്ചതായി പരാതി. ബി ജെ പി ദേലമ്പാടി പഞ്ചായത്ത്‌ കമ്മറ്റിയാണ്‌ ഇതു സംബന്ധിച്ച്‌ തഹസില്‍ദാര്‍,ജില്ലാ കളക്‌ടര്‍ എന്നിവര്‍ക്ക്‌ പരാതി നല്‍കിയത്‌.
ദേലമ്പാടി ഗ്രാമ പഞ്ചായത്തിലെ അഡൂര്‍ വില്ലേജിലെ മണ്ടെബെട്ടു എന്ന സ്ഥലത്ത്‌ സ്ഥലം കൈയേറി പാര്‍ട്ടി ഓഫീസ്‌ സി പി എം പണിഞ്ഞതെന്നു ബി ജെ പി പരാതിയില്‍ ആരോപിച്ചു. മണ്ടെബെട്ടുവില്‍ പഞ്ചായത്ത്‌ റോഡരികില്‍ 10 സെന്റ്‌ സ്ഥലത്ത്‌ പാര്‍ട്ടി ഓഫീസ്‌ നിര്‍മ്മിക്കുകയും കൊടിമരം ഉണ്ടാക്കുകയും പാര്‍ട്ടി പതാക ഉയര്‍ത്തുകയും ചെയ്‌തതായി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. ഇതിനു പുറമെ രക്തസാക്ഷി സ്‌തൂപവും സ്ഥാപിച്ചു.
2011ല്‍ വെടിയേറ്റ്‌ മരിച്ച രവീന്ദ്രറാവുവിന്റെ രക്തസാക്ഷി സ്‌തൂപമാണ്‌ നിര്‍മ്മിച്ചിട്ടുള്ളത്‌.ഇതു സംബന്ധിച്ച്‌ ബി ജെ പി പ്രവര്‍ത്തകര്‍ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ അഡൂര്‍ വില്ലേജിലെ ആര്‍ എസ്‌ നമ്പര്‍ 371-3 എ1 എന്ന സ്ഥലം ഇപ്പോഴും സര്‍ക്കാര്‍ സ്ഥലമായിട്ടുണ്ടെന്നും അതിന്‌ ആര്‍ക്കും പട്ടയം നല്‍കിയിട്ടില്ലെന്നും വില്ലേജ്‌ ഓഫീസര്‍ മറുപടി നല്‍കിയിട്ടുണ്ട്‌.ദേലമ്പാടി ഗ്രാമപഞ്ചായത്തുഭരിക്കുന്നതു സി പി എം നേതൃത്വത്തിലാണെങ്കിലും വിവാദ കെട്ടിടത്തിന്‌ നമ്പര്‍ നല്‍കിയിട്ടില്ല. സംഭവത്തെ കുറിച്ച്‌ അന്വേഷണം നടത്തണമെന്നു ബി ജെ പി ദേലമ്പാടി പഞ്ചായത്ത്‌ കമ്മറ്റി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY