കര്‍ണ്ണാടക സ്വദേശി റോഡരുകില്‍ മരിച്ച നിലയില്‍

0
38

മഞ്ചേശ്വരം: കര്‍ണ്ണാടക സ്വദേശിയായ യുവാവിനെ റോഡരുകില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇന്ന്‌ രാവിലെ കുഞ്ചത്തൂര്‍ പദവ്‌ റോഡിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. കര്‍ണ്ണാടക ഗദകയിലെ ഹനുമന്ത (35)യെയാണ്‌ മരിച്ച നിലയില്‍ കാണപ്പെട്ടത്‌.
മംഗളൂരു കൊടിയാല്‍ ബയലിലെ കാന്റീനില്‍ ജീവനക്കാരനായ ഹനുമന്ത തലപ്പാടിക്കടുത്ത്‌ ദേവീ പുരത്താണ്‌ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരുന്നത്‌. ഇയാള്‍ എന്തിനാണ്‌ കുഞ്ചത്തൂര്‍ പദവ്‌ റോഡിലെത്തിയതെന്ന സംശയമാണ്‌ ദുരൂഹതയുണ്ടാക്കിയത്‌. യുവാവ്‌ മരിച്ച സ്ഥലത്തിന്‌ തൊട്ടടുത്തായി പുത്തന്‍ സ്‌കൂട്ടറും മറിഞ്ഞു കിടക്കുന്നുണ്ട്‌. സ്‌കൂട്ടറില്‍ സഞ്ചരിക്കവെ മറിഞ്ഞു വീണതാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്‌. മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ട്‌ പോയി.

NO COMMENTS

LEAVE A REPLY