പുത്തിഗെ: മുഖാരിക്കണ്ടം അനോഡിപ്പള്ളത്തു പള്ളം വികസന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ആശംസ അര്‍പ്പിച്ചു മടങ്ങുകയായിരുന്ന എം.സി.കമറുദ്ദീന് എം.എല്‍.എയെ സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പൊലീസ് സംഘം പ്രതിഷേധക്കാരെ നീക്കം ചെയ്തു.
ഇതിനിടയില്‍ ഒരു ബൈക്ക് യാത്രക്കാരനെ പൊലീസ് തടഞ്ഞത് കൂടുതല്‍ സംഘര്‍ഷത്തിനു വഴിവച്ചു. സി.പി.എം പുത്തിഗെ ലോക്കല്‍ കമ്മിറ്റി അംഗം സന്തോഷ് കുമാര്‍, എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡണ്ട് ഹക്കീം പ്രതിഷേധത്തിനു നേതൃത്വം നല്കി.