ഉപ്പള: ഹോട്ടലില്‍ നിന്നും പാചക വാതകം ചോര്‍ന്നത് ഭീതി പരത്തി. നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും സമയോചിതമായ ഇടപെടല്‍ മൂലം അപകടം ഒഴിവായി.ഉപ്പള കൈക്കമ്പ- ബായാര്‍ റോഡിലുള്ള വനിതാ ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് സംഭവം. രാത്രി ഹോട്ടല്‍ അടച്ചുപോയതിനു ശേഷമാണ് അകത്ത് നിന്ന് പാചകവാതകം ചോര്‍ന്ന വിവരം അറിയുന്നത്.
നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും സ്റ്റേഷന് ഓഫീസര്‍ എ ടി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉപ്പളയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് പാചക വാതക സിലിണ്ടറിലെ ചോര്‍ച്ച ഒഴിവാക്കുകയും ചെയ്തു. ഹോട്ടല്‍ അടച്ചു പോകുമ്പോള്‍ പാചക വാതക സിലിണ്ടര്‍ ഓഫ് ചെയ്യാന്‍ മറന്നതാണ് ചോര്‍ച്ചക്ക് കാരണമെന്ന് പറയുന്നു.