ഭാര്യയുടെ ആത്മഹത്യ; പഞ്ചായത്തംഗം റിമാന്റില്‍

0
29

ബന്തടുക്ക: ഭാര്യ വിഷം കഴിച്ചു മരിച്ച കേസില്‍ കോണ്‍ഗ്രസ്‌ കുറ്റിക്കോല്‍ മണ്ഡലം കമ്മിറ്റി പ്രസിഡണ്ടും പഞ്ചായത്തംഗവുമായ ഭര്‍ത്താവിനെ റിമാന്റു ചെയ്‌തു. കരിവേടകം, മണപ്പാടിയിലെ ജോസ്‌ പാറത്തട്ടേല്‍ (46) ആണ്‌ റിമാന്റിലായത്‌.
കോവിഡ്‌ ബാധിച്ചതിനാല്‍ ജോസ്‌ പാറത്തട്ടേല്‍ പടന്നക്കാട്ടെ കോവിഡ്‌ നിരീഷണ കേന്ദ്രത്തിലായിരുന്നു. പരിശോധനാഫലം നെഗറ്റീവായതോടെ ബേഡകം ഇന്‍സ്‌പെക്‌ടര്‍ ടി ഉത്തംദാസ്‌, എസ്‌ ഐ മുരളീധരന്‍ എന്നിവര്‍ നിരീക്ഷണ കേന്ദ്രത്തിലെത്തിയാണ്‌ അറസ്റ്റു ചെയ്‌തത്‌. ജോസിന്റെ ഭാര്യ ജിനോ (35) കഴിഞ്ഞ മാസം 25ന്‌ ആണ്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ മരിച്ചത്‌. വിഷം അകത്തു ചെന്നു ചികിത്സയില്‍ കഴിയുന്നതിനിടയിലായിരുന്നു മരണം.
ജിനോയുടെ സഹോദരന്‍ ജോബി നല്‍കിയ പരാതി പ്രകാരമാണ്‌ ജോസ്‌ പാറത്തട്ടേലിനെതിരെ ബേഡകം പൊലീസ്‌ ആത്മഹത്യാ പ്രേരണയ്‌ക്കും ഭര്‍തൃ പീഡനത്തിനുമെതിരെ കേസെടുത്തത്‌.
പടന്നക്കാട്‌ കോവിഡ്‌ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന മാതാവ്‌ മേരിയും ആത്മഹത്യാ പ്രേരണാകേസിലെ പ്രതിയാണ്‌.

NO COMMENTS

LEAVE A REPLY