കോവിഡ്‌: മൗവാറില്‍ ഒരാള്‍ കൂടി മരിച്ചു

0
16

മൗവ്വാര്‍: കോവിഡ്‌ ബാധിച്ചു മൗവാറില്‍ ഒരാള്‍ കൂടി മരിച്ചു.റിട്ടയേഡ്‌ ബി.എസ്‌.എന്‍.എല്‍ ജീവനക്കാരനും മൗവാര്‍ സ്വദേശിയുമായ എം.ഗുരുവപ്പ (73)യാണ്‌ ഇന്നലെ കാസര്‍കോടു സ്വകാര്യാശുപത്രിയില്‍ മരിച്ചത്‌.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്‌ ഈ മാസം 18നു സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടയില്‍ കോവിഡ്‌ സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചക്ക്‌ ആശുപത്രിയില്‍ അന്തരിച്ചു.
ലളിതയാണ്‌ ഭാര്യ. മക്കള്‍:രാജേന്ദ്ര, രാഘവേന്ദ്ര, രസിക. ഇദ്ദേഹത്തിന്റെ വീട്ടിനടുത്തുള്ള ശങ്കര എന്നയാള്‍ ഏതാനും ദിവസം മുമ്പു മരണപ്പെട്ടിരുന്നു. അദ്ദേഹവും ബി.എസ്‌.എന്‍.എല്‍ റിട്ട. ജീവനക്കാരനായിരുന്നു.

NO COMMENTS

LEAVE A REPLY