വെടിയേറ്റ സി ആര്‍ പി എഫ്‌ ഇന്‍സ്‌പെക്‌ടര്‍ മരിച്ചു

0
22

കാഞ്ഞങ്ങാട്‌: അബദ്ധത്തില്‍ തോക്കില്‍ നിന്നു നിറയുതിര്‍ന്ന്‌ ഗുരുതരമായി പരിക്കേറ്റ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സി ആര്‍ പി എഫ്‌ ഇന്‍സ്‌പെക്‌ടര്‍ മരിച്ചു. കാഞ്ഞങ്ങാട്‌, നഗരസഭാ പരിധിയിലെ മോനാച്ചയിലെ പരേതനായ കൃഷ്‌ണന്റെ മകന്‍ എം ദാമോദരന്‍ (54)ആണ്‌ ഇന്നലെ രാത്രി ശ്രീനഗറിലെ ആശുപത്രിയില്‍ മരിച്ചത്‌. മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.
രണ്ടര മാസം മുമ്പാണ്‌ ശ്രീനഗറില്‍ വെച്ച്‌ ദാമോദരന്‌ വെടിയേറ്റത്‌. മുഖത്തും താടിയെല്ലിലും ഗുരുതരമായി പരിക്കേറ്റതായി സി ആര്‍ പി എഫ്‌ അധികൃതര്‍ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ കോവിഡ്‌ നിയന്ത്രണങ്ങള്‍ കാരണം ബന്ധുക്കള്‍ക്ക്‌ ശ്രീനഗറിലേയ്‌ക്ക്‌ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഒരു വര്‍ഷം മുമ്പ്‌ മകളുടെ കല്യാണത്തിനാണ്‌ ദാമോദരന്‍ ഏറ്റവും ഒടുവില്‍ നാട്ടില്‍ എത്തി തിരികെ പോയത്‌.
മാതാവ്‌: മാധവി. ഭാര്യ സ്വപ്‌ന. മക്കള്‍: ദൃശ്യ, മദുല (വിദ്യാര്‍ത്ഥിനി കോഴിക്കോട്‌), മരുമകന്‍: നിമേഷ്‌ (ഗള്‍ഫ്‌) സഹോദരങ്ങള്‍: കല്യാണി, ഭാര്‍ഗ്ഗവി, പരേതനായ രാഘവന്‍ (റിട്ട.സെയില്‍സ്‌ ടാക്‌സ്‌ ഉദ്യോഗസ്ഥന്‍).

NO COMMENTS

LEAVE A REPLY