യാത്രാ ദുരിതമകറ്റാന്‍ നാളെ മുതല്‍ കെ എസ്‌ ആര്‍ ടി സി ബസ്‌ സര്‍വ്വീസ്‌

0
9

കാസര്‍കോട്‌: യാത്രക്കാരുടെ ദുരിതമകറ്റാന്‍ കെ എസ്‌ ആര്‍ ടി സി ബസ്‌ സര്‍വ്വീസ്‌ ആരംഭിക്കുന്നു. വോര്‍ക്കാടി പഞ്ചായത്തിലെ സുള്ള്യമെ എന്ന പ്രദേശത്തേക്കാണ്‌ നാളെ മുതല്‍ കാസര്‍കോട്‌ ഡിപ്പോയില്‍ നിന്നും കെ എസ്‌ ആര്‍ ടി സി ബസ്‌ സര്‍വ്വീസ്‌ ആരംഭിക്കുന്നത്‌. കേരള-കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമാണ്‌ സുള്ള്യമേ. ഇവിടേക്ക്‌ രണ്ട്‌ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ്‌ നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ ദുരിതം തീരുന്നില്ല. ഇതേ തുടര്‍ന്നാണ്‌ നാട്ടുകാരുടെ നിരന്തര ഇടപെടലിനെ തുടര്‍ന്ന്‌ കെ എസ്‌ ആര്‍ ടി സി ബസ്സ്‌ സര്‍വ്വീസ്‌ തുടങ്ങാന്‍ തീരുമാനിച്ചത്‌. രാവിലെ 6.25 ന്‌ കാസര്‍കോട്‌ ഡിപ്പോയില്‍ നിന്ന്‌ ബസ്‌ പുറപ്പെടും. 8.30ന്‌ സുള്ള്യമെയില്‍ നിന്ന്‌ തലപ്പാടിയിലേക്ക്‌ പോകും. അവിടുന്ന്‌ കാസര്‍കോട്ടേക്കും. വൈകീട്ട്‌ 4.20ന്‌ തലപ്പാടിയില്‍ നിന്ന്‌ സുള്ള്യമെയിലേക്കും 5.40ന്‌ സുള്ള്യമെയില്‍ നിന്ന്‌ കാസര്‍കോട്ടേക്കും സര്‍വ്വീസുണ്ടാകും. നാളെ സര്‍വ്വീസ്‌ നടത്തുന്ന ബസ്സിനെ സ്വാഗതം ചെയ്യാന്‍ നാട്ടുകാര്‍ ഒരുങ്ങിക്കഴിഞ്ഞു.

NO COMMENTS

LEAVE A REPLY