ജില്ലയില്‍ 137 പേര്‍ക്ക്‌ കൂടി കോവിഡ്‌

0
7

കാസര്‍കോട്‌: ജില്ലയില്‍ ഇന്നലെ 137 പേര്‍ക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. കോവിഡ്‌ ചികിത്സയിലുണ്ടായിരുന്ന 342 പേര്‍ രോഗമുക്തരായെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ്‌ പറഞ്ഞു.
വീടുകളില്‍ 4143 പേരും സ്ഥാപനങ്ങളില്‍ 827 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്‌ 4970 പേരാണ്‌. പുതിയതായി 374 പേരെ കൂടി നിരീക്ഷണത്തിലാക്കി. 315 പേരുടെ പരിശോധനാ ഫലം ലഭിക്കാനു്‌.
340 പേര്‍ നിരീക്ഷണ കാലയളവ്‌ പൂര്‍ത്തിയാക്കി. 200 പേരെ ആശുപത്രികളിലും കോവിഡ്‌ കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY