ഫാം ഹൗസിലെ രഹസ്യ അറയില്‍ സൂക്ഷിച്ച തോക്കുകളും തിരകളും പിടികൂടി; ഉടമ ഒളിവില്‍

0
83

കാസര്‍കോട്‌: ഫാം ഹൗസിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന നാടന്‍ തോക്കും എയര്‍ഗണ്ണും തിരകളും പിടികൂടി.
നീലേശ്വരം, കറുത്തഗേറ്റ്‌ സ്വദേശി ശ്രീനിവാസന്റെ ഉടമസ്ഥതയില്‍ അമ്പലത്തറ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ തായന്നൂര്‍ തൊട്ടിലായിയിലെ ഫാംഹൗസില്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ ഡിവൈ.എസ്‌.പി എന്‍.പി.വിനോദ്‌ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്‌ഡിലാണ്‌ തോക്കും തിരകളും കണ്ടെത്തിയത്‌.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ തോട്ടത്തിനകത്തെ ഒറ്റമുറി കെട്ടിടത്തില്‍ പൊലീസ്‌ റെയ്‌ഡ്‌ നടത്തിയത്‌. ഒറ്റനോട്ടത്തില്‍ തോക്കുകള്‍ കണ്ടെത്താനായില്ല. വിശദമായി പരിശോധിച്ചപ്പോഴാണ്‌ രഹസ്യ അറ കണ്ടെത്തിയത്‌. തോട്ടം ഉടമയായ ശ്രീനിവാസന്‍ നേരത്തെ മദ്യക്കടത്ത്‌ കേസിലെ പ്രതിയായിരുന്നു. രണ്ടു കാറുകളിലായി മദ്യം കടത്തുന്നതിനിടയില്‍ എക്‌സൈസ്‌ ആണ്‌ അന്നു കേസ്‌ പിടികൂടിയത്‌. വാഹനത്തില്‍ നിന്നു തോക്കിന്റെ ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
തോക്കും തിരകളും കണ്ടെടുത്തതോടെ ശ്രീനിവാസന്‍ ഒളിവില്‍ പോയതായി പൊലീസ്‌ പറഞ്ഞു.പൊലീസ്‌ സംഘത്തില്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ എസ്‌.ഐ കെ.പി.വിനോദ്‌ കുമാര്‍ അമ്പലത്തറ എസ്‌.ഐ രാജീവന്‍, സ്‌ക്വാഡ്‌ അംഗങ്ങളായ പ്രദോഷ്‌, കമല്‍, സുഭാഷ്‌, പൊലീസുകാരായ രമേശന്‍, നികേഷ്‌ എന്നിവരും ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY