ബൈക്ക്‌ അപകടത്തില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥി മരിച്ചു; സഹോദരനു ഗുരുതരം

0
75

ഹൊസങ്കടി: നിയന്ത്രണം തെറ്റിയ ബൈക്ക്‌ വൈദ്യുതി തൂണിലിടിച്ച്‌ മറിഞ്ഞ്‌ ഉണ്ടായ അപകടത്തില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ സഹോദരനെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റ നിലയില്‍ വഴി യാത്രക്കാരനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അംഗഡിപദവ്‌ സ്വദേശിയും കോഴിക്കോട്ട്‌ കെ എസ്‌ ഇ ബിയില്‍ സബ്‌ എഞ്ചിനീയറുമായ ഗോപാലനായിക്കിന്റെ മകന്‍ ജി അശ്വിത്‌ (17)ആണ്‌ മരിച്ചത്‌. ഇയാളുടെ സഹോദരനും കാഞ്ഞങ്ങാട്ടെ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ അശ്വിന്‍ (20)ആണ്‌ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ കഴിയുന്നത്‌. സി പി സി ആര്‍ ഐ കേന്ദ്രീയ വിദ്യാലയയിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയാണ്‌ അശ്വിത്‌.സഹോദരങ്ങളായ ഇരുവരും തൊക്കോട്ടേക്ക്‌ പോകുന്നതിനിടയില്‍ ഇന്നലെ വൈകിട്ടു തലപ്പാടിക്കു സമീപത്തെ കോട്ടേക്കാര്‍, ബീരിയിലാണ്‌ അപകടം. നിയന്ത്രണം വിട്ട ബൈക്ക്‌ വഴി യാത്രക്കാരനെ ഇടിച്ചു വീഴ്‌ത്തിയതിനു ശേഷം റോഡരുകിലെ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നുവെന്നു പറയുന്നു. അശ്വിത്‌ അപകട സ്ഥലത്തു തന്നെ മരണപ്പെട്ടു. ഹൊസങ്കടിയില്‍ ഗ്യാസ്‌ ഏജന്‍സി നടത്തുന്ന ശോഭയാണ്‌ അശ്വിതിന്റെ മാതാവ്‌. അക്ഷിത്‌ മറ്റൊരു സഹോദരനാണ്‌. അപകടം സംബന്ധിച്ച്‌ ഉള്ളാള്‍ പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY