ഒളിപ്പിച്ച നിലയില്‍ മദ്യം പിടികൂടി

0
390

ചെര്‍ക്കള: കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയില്‍ 17.28 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം കാസര്‍കോട്‌ എക്‌സൈസ്‌ പിടിച്ചു. ഇന്നലെ ഉച്ചയ്‌ക്ക്‌ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ജോയ്‌ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന റെയ്‌ഡിലാണ്‌ മദ്യം പിടികൂടിയത്‌. ചെര്‍ക്കളയില്‍ നിന്ന്‌ കാഞ്ഞങ്ങാട്ടേക്കു പോകുന്ന റോഡരികിലെ കാട്ടില്‍ നിന്നാണ്‌ മദ്യം പിടിച്ചത്‌. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി.

NO COMMENTS

LEAVE A REPLY