പൊതുസ്ഥലത്ത്‌ മാലിന്യം നിക്ഷേപിക്കുന്നത്‌ പതിവായി

0
15

ബദിയഡുക്ക: പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. ബദിയഡുക്ക ബസ്‌സ്റ്റാന്റിന്‌ പിറകിലുള്ള പൊലീസ്‌ ക്വാര്‍ട്ടേഴ്‌സിലേക്കും മൂകമ്പാറ ഭാഗത്തേക്കും പോകുന്ന വഴിയിലാണ്‌ മാലിന്യം നിക്ഷേപിക്കുന്നത്‌. രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ എത്തിയാണ്‌ മാലിന്യം ഉപേക്ഷിക്കുന്നതെന്നാണ്‌ നാട്ടുകാരുടെ പരാതി.
ഇതിനു സമീപത്തെ ഒരു സ്വകാര്യ പറമ്പില്‍ നേരത്തെ മാലിന്യം നിക്ഷേപിച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ ഉടമ പറമ്പിന്‌ വേലി നിര്‍മ്മിച്ചതോടെയാണ്‌ തൊട്ടടുത്ത വഴിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയത്‌.
രാവിലെ ടൗണിലേക്കും ബസ്‌ യാത്രക്കും എത്തുന്നവര്‍ ഈ മാലിന്യം ചവുട്ടി പോകേണ്ട അവസ്ഥയാണ്‌. ഇറച്ചി മാലിന്യം, വീട്ടില്‍ ബാക്കി വരുന്ന ഭക്ഷണം, ഭക്ഷണ പേപ്പര്‍ പ്ലേറ്റുകള്‍ എന്നിവ അടക്കമാണ്‌ വഴിയില്‍ ഉപേക്ഷിച്ച്‌ കടന്നു കളയുന്നത്‌. ആരോഗ്യ വകുപ്പ്‌ അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു.

NO COMMENTS

LEAVE A REPLY