കോണ്‍ഗ്രസ്‌ നേതാവ്‌ ടി. ഇബ്രാഹിം അന്തരിച്ചു

0
17

നീലേശ്വരം: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ തിഡില്‍ ടി. ഇബ്രാഹിം (ഉമ്പായിച്ച 72)അന്തരിച്ചു. ഇന്ന്‌ രാവിലെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസമായി ചികിത്സയിലായിരുന്നു.
യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ സ്ഥാനം വഹിച്ച ടി.ഇബ്രാഹിം ഏറെക്കാലം നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ്‌ പ്രസിഡണ്ടായിരുന്നു. നീലേശ്വരത്ത്‌ മലഞ്ചരക്ക്‌ വ്യാപാരവും മാര്‍ബിള്‍ ബിസിനസ്സും നടത്തിയിരുന്നു. കൂത്തുപറമ്പ്‌ വെടിവെയ്‌പ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഇബ്രാഹിമിന്റെ കടയും സാധനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നതോടെ ബിസിനസ്‌ ഉപേക്ഷിക്കുകയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍, പരേതനായ മുന്‍ മന്ത്രി എം.രാമകൃഷ്‌ണന്‍ തുടങ്ങിയ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു.ഏറെക്കാലം നീലേശ്വരം ടൗണ്‍ ക്ലബ്ബിന്റെ പ്രസിഡണ്ടായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: ഗായകന്‍ ടി.നൗഷാദ്‌, ടി.ഖലീല്‍ ഇബ്രാഹിം, ടി.ഷാനവാസ്‌ (മൂവരും കുവൈത്ത്‌), ടി.ആയിഷ. ടി.ജുനൈദ. മരുമക്കള്‍: നസീറ, സുഹ്‌റ, സുമയ്യ, കുഞ്ഞസിനാര്‍, അബ്ദുള്‍കരീം.സഹോദരങ്ങള്‍: എല്‍.ടി.യൂസഫ്‌ (കൊളവയല്‍), എല്‍.ടി.ബീഫാത്തിമ(പടന്നക്കാട്‌), നബീസ (നീലേശ്വരം മാര്‍ക്കറ്റ്‌), പരേതരായ എല്‍.ടി.മുഹമ്മദ്‌കുഞ്ഞി, എല്‍.ടി.കുഞ്ഞാമിന, എല്‍.ടി.കുഞ്ഞായിസ, എല്‍.ടി.കുഞ്ഞബ്ദുള്ളാഹാജി, എല്‍.ടി.അബൂബക്കര്‍.

NO COMMENTS

LEAVE A REPLY