ജനമൈത്രി പൊലീസ്‌ അനുമോദിച്ചു

0
122

നീലേശ്വരം: നീലേശ്വരം ജനമൈത്രി പൊലീസ്‌ കാരുണ്യ സഹായവും അനുമോദന ചടങ്ങും നടത്തി. കരിന്തളം പെരിയങ്ങാനം സ്‌ക്കൂള്‍ ആറാംതരം വിദ്യാര്‍ത്ഥിക്ക്‌ ഓണ്‍ലൈന്‍ ക്ലാസുകള്‍ പഠിക്കുവാന്‍ ജനമൈത്രി പൊലീസിന്റെ ഇടപെടലില്‍ സ്‌മാര്‍ട്ട്‌ ഫോണ്‍ നല്‍കി.കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ആസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ മാനസിക വെല്ലു വിളികള്‍ക്കായി കൗണ്‍സിലിംഗ്‌ നടത്തുന്ന `ചിരി’ യില്‍ വിദ്യാര്‍ത്ഥി നേരിട്ട്‌ ഫോണ്‍ വിളിച്ച്‌ പഠിക്കാന്‍ ഫോണില്ല എന്ന്‌ അറിയിച്ചു. ഉടന്‍ ചിരിയില്‍ നിന്ന്‌ നീലേശ്വരം ജനമൈത്രി പൊലീസ്‌ ബീറ്റ്‌ ഓഫീസര്‍ പി.ആര്‍ ഓമനക്കുട്ടനോട്‌ വിദ്യാര്‍ത്ഥിക്ക്‌ വേണ്ട സഹായം ചെയ്യുവാന്‍ നിര്‍ദ്ദേശം നല്‍കി.
സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ പെരിയങ്ങാനത്തെ വിദ്യാര്‍ത്ഥിക്ക്‌ സബ്‌ ഇന്‍സ്‌പക്ടര്‍ കെ.പി.സതീഷ്‌ ഫോണ്‍ കൈമാറി. ബീറ്റ്‌ പൊലീസ്‌ ഓഫീസര്‍ കെ.ശൈലജ, പി.സുധീഷ്‌ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ കണ്ണൂര്‍ സര്‍വ്വകലാശാല മാത്‌സില്‍ മൂന്നാം റാങ്ക്‌ നേടിയ കോട്ടപ്പുറത്തെ സാജിത മുഹമ്മദിനെ ആദരിച്ചു. കൂടാതെ ചടങ്ങില്‍ വച്ച്‌ നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ്‌ മിഷന്‍ നീലേശ്വരം പൊലീസ്‌ സ്റ്റേഷനില്‍ സാനിറ്റൈസര്‍ മെഷീന്‍ നല്‍കി.

NO COMMENTS

LEAVE A REPLY