രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം 77 ലക്ഷം കടന്നു

0
11

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ്‌ രോഗികളുടെ എണ്ണം എഴുപത്തിയേഴ്‌ ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,838 പേര്‍ക്ക്‌ കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 77,06,946 ആയി. ഇന്നലെ 702 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്‌.
ഇതോടെ രാജ്യത്തെ മരണസംഖ്യ 1,16,616 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക്‌ 90 ശതമാനത്തോട്‌ അടുക്കുകയാണ്‌. 79,415 പേര്‍ കൂടി രോഗമുക്തി നേടിയതോടെ സര്‍ക്കാര്‍ കണക്കനുസരിച്ച്‌ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 68,74,518 ആയി.

NO COMMENTS

LEAVE A REPLY