ജോലിക്ക്‌ കൊണ്ടുപോയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ കേസെടുത്തു

0
77

കാഞ്ഞങ്ങാട്‌: കര്‍ണ്ണാടകയിലെ സുള്ള്യയിലേക്ക്‌ ജോലിക്ക്‌ കൊണ്ടുപോയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച്‌ അവശനാക്കി കേരളാതിര്‍ത്തിയില്‍ തള്ളിയ സംഭവത്തില്‍ അയല്‍വാസിക്കെതിരെ പൊലീസ്‌ കേസെടുത്തു.
പാലാവയലിലെ നിരത്തുംതട്ട്‌ പട്ടിക വര്‍ഗ്ഗ കോളനിയിലെ തമ്പായിയുടെ മകന്‍ സതീഷി(45)ന്റെ പരാതിയില്‍ അയല്‍വാസിയും ഡിഡിഎഫ്‌ നേതാവുമായ മുക്കട ജോണ്‍സന്റെ പേരിലാണ്‌ ചിറ്റാരിക്കല്‍ പൊലീസ്‌ കേസെടുത്തത്‌.സതീഷിനെ സുള്ള്യയിലെ സ്വകാര്യ എസ്റ്റേറ്റില്‍ ജോലിക്ക്‌ കൊണ്ടുപോവുകയും കൃത്യമായി കൂലി നല്‍കാതിരിക്കുകയും ചെയ്‌തപ്പോള്‍ ചോദ്യം ചെയ്‌തതിന്‌ അവിടെ വെച്ച്‌ ജോണ്‍സനും മറ്റു നാലുപേരും ചേര്‍ന്ന്‌ മര്‍ദ്ദിച്ചുവെന്നാണ്‌ പരാതി. പിന്നീട്‌ പാണത്തൂര്‍ ബസ്‌സ്റ്റാന്റില്‍ കൊണ്ടു വിടുകയായിരുന്നു. പിന്നീട്‌ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ എത്തിയാണ്‌ സതീഷിനെ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിലും പിന്നീട്‌ പരിയാരം ഗവ.മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചത്‌. പത്ത്‌ ദിവസം മുമ്പാണ്‌ സംഭവം നടന്നത്‌.

NO COMMENTS

LEAVE A REPLY