ഒന്‍പതുകാരിയെ പീഡിപ്പിച്ച കേസ്‌; വൃദ്ധന്‌ 17 വര്‍ഷം കഠിന തടവും പിഴയും

0
15

കാസര്‍കോട്‌: വീട്ടില്‍ അതിക്രമിച്ച്‌ കയറി ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 17 വര്‍ഷം കഠിനതടവിനും 55,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബേക്കല്‍, പള്ളിക്കര മിഷന്‍ കോളനിയിലെ വര്‍ഗ്ഗീസി (60)നെയാണ്‌ ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി (ഒന്ന്‌) ജഡ്‌ജി ആര്‍ എല്‍ ബൈജു ശിക്ഷിച്ചത്‌. 2016 മാര്‍ച്ച്‌ 15ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം. രാത്രി ഏഴിനു പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌.
ബേക്കല്‍ സി ഐ ആയിരുന്ന യു പ്രേമന്‍ ആണ്‌ കേസ്‌ ചാര്‍ജ്ജ്‌ ചെയ്‌തത്‌. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി ആര്‍ പ്രകാശ്‌ ഹാജരായി.

NO COMMENTS

LEAVE A REPLY