ലോട്ടറി വില്‍പ്പനക്കാരനെ അക്രമിച്ചതിന്‌ ആറ്‌ പേര്‍ക്കെതിരെ കേസ്‌

0
17

തൃക്കരിപ്പൂര്‍: ലോട്ടറി വിതരണക്കാരനായ വികലാംഗനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ ചന്തേര പൊലീസ്‌ കേസ്സെടുത്തു.ഈ മാസം 18ന്‌ രാത്രി തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലാണ്‌ അക്രമം നടന്നത്‌. ഇവിടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ലോട്ടറി വിതരണക്കാരനും വികലാംഗനുമായ ലോഹിതാക്ഷനെയാണ്‌ ഒരു സംഘമാളുകള്‍ അക്രമിച്ചത്‌. തലക്ക്‌ സാരമായി പരിക്കേറ്റ ലോഹിതാക്ഷനെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ പയ്യന്നൂര്‍ കേളോത്ത്‌ സ്വദേശികളായ സുഹൈല്‍, വിഷ്‌ണു തുടങ്ങി ആറുപേര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌.

NO COMMENTS

LEAVE A REPLY