ലക്ഷങ്ങള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച റോഡിന്റെ സൈഡ്‌ ഭിത്തി തകര്‍ന്നു

0
16

അഡൂര്‍: ലക്ഷങ്ങള്‍ ചിലവഴിച്ച്‌ റോഡിന്റെ ഒരു ഭാഗത്ത്‌ നിര്‍മ്മിച്ച സൈഡ്‌ ഭിത്തി തകര്‍ന്നു. ദേലമ്പാടി ഗ്രാമ പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ പെടുന്ന അത്തനാടി-ആര്‍ലുണ്ട റോഡിലെ എടപ്പറമ്പിലാണ്‌ സംഭവം. ഇതു സംബന്ധിച്ച്‌ നാട്ടുകാര്‍ ജില്ലാ കളക്‌ടര്‍, തദ്ദേശ സ്വയംഭരണ മന്ത്രി എന്നിവര്‍ക്ക്‌ പരാതി നല്‍കി.2018-19 വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തിയാണ്‌ 3 ലക്ഷം രൂപ ചിലവഴിച്ച്‌ റോഡിന്റെ ഒരു ഭാഗത്ത്‌ ഭിത്തി നിര്‍മ്മിച്ചത്‌. ഈ ഭാഗത്ത്‌ ചെറിയ ഒരു തോട്‌ ഉണ്ട്‌. തോട്ടിലൂടെ വെള്ളം ഒഴുകുമ്പോള്‍ റോഡ്‌ ഒലിച്ച്‌ പോകാന്‍ സാധ്യതയുണ്ടെന്ന്‌ കണ്ടതിനെതുടര്‍ന്നാണ്‌ ഭിത്തി നിര്‍മ്മിച്ചത്‌. പക്ഷെ കഴിഞ്ഞയാഴ്‌ച ഉണ്ടായ കനത്ത മഴയില്‍ തോട്ടില്‍ വെള്ളം നിറഞ്ഞ്‌ ഒഴുകാന്‍ തുടങ്ങിയതോടെയാണ്‌ സൈഡ്‌ ഭിത്തി തകരാന്‍ ഇടയാക്കിയത്‌. അടുത്ത മഴക്ക്‌ മുമ്പ്‌ ഇത്‌ പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ റോഡ്‌ തന്നെ ഇല്ലാതാകുമെന്നു നാട്ടുകാര്‍ പറയുന്നു.

NO COMMENTS

LEAVE A REPLY