ലോറി ഇടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു

0
20

കണ്ണൂര്‍: ദേശീയപാത പള്ളിക്കുളത്തിന്‌ സമീപം ലോറിയിടിച്ച്‌ ബൈക്ക്‌ യാത്രികന്‍ മരിച്ചു. ഇന്നു രാവിലെ 6.30വോടെയാണ്‌ അപകടം. കണ്ണൂര്‍ കോഫി ഹൗസ്‌ ജീവനക്കാരനും കോലത്തുവയല്‍ സ്വദേശിയുമായ വൈഷ്‌ണവ്‌ വിനോദ്‌ (22) ആണ്‌ മരിച്ചത്‌. രാവിലെ ജോലി സ്ഥലത്തേക്ക്‌ വരികയായിരുന്ന വൈഷ്‌ണവിന്റെ ബൈക്കില്‍ അമിത വേഗതയില്‍ എത്തിയ മത്സ്യലോറി ഇടിക്കുകയായിരുന്നു. അപകടം വരുത്തി ലോറി നിര്‍ത്താതെ പോയി.

NO COMMENTS

LEAVE A REPLY