കോവിഡ്‌: ജില്ലയില്‍ രണ്ടു പേര്‍ കൂടി മരിച്ചു

0
19

കാഞ്ഞങ്ങാട്‌: കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. തായന്നൂര്‍, പനയാല്‍ കുന്നിലെ കമ്മാടന്‍ (70), നീലേശ്വരം, ചായ്യോത്ത്‌ എന്‍.ജി.നഗറിലെ ഹാജിറ (70) എന്നിവരാണ്‌ മരിച്ചത്‌. ഇതോടെ ജില്ലയില്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 160 ആയി. കമ്മാടന്‌ പ്രമേഹ സംബന്ധമായ അസുഖത്തിനു ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. പിന്നീട്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റി. അവിടെ വച്ചായിരുന്നു മരണം. ഭാര്യ: നാരായണി. മക്കള്‍: ഗീത, സുജാത, സതീശന്‍. മരുമക്കള്‍: ഗോവിന്ദന്‍, രമ്യ, പരേതനായ ചന്ദ്രന്‍, സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ബാബു, വെള്ളച്ചി, രമണി, നാരായണി. ചായ്യോത്ത്‌ എന്‍.ജി നഗറിലെ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ ഹാജിറ പരിയാരത്ത്‌ ശ്വാസ സംബന്ധമായ അസുഖത്തിനു ചികിത്സയിലിരിക്കവെയാണ്‌ മരിച്ചത്‌.
മക്കള്‍: ഇസ്‌മയില്‍, നാസര്‍, ഷെരീഫ, മുനീര്‍. മരുമക്കള്‍: സര്‍ഫുന്നീസ, ഫൗസിയ, ഇബ്രാഹിം, നസീമ. സഹോദരങ്ങള്‍:ജമീല, പരേതരായ മുഹമ്മദ്‌, മുഹമ്മദ്‌ കുഞ്ഞി.

NO COMMENTS

LEAVE A REPLY