കെ.എസ്‌.ആര്‍.ടി.സി ബസ്‌സ്റ്റാന്റ്‌ നായ്‌ക്കളുടെ നിയന്ത്രണത്തില്‍; യാത്രക്കാര്‍ വിഷമത്തില്‍

0
187

കാസര്‍കോട്‌: കാസര്‍കോട്‌ കെ.എസ്‌.ആര്‍.ടി.സി ബസ്‌സ്റ്റാന്റിന്റെ നിയന്ത്രണം തെരുവു നായ്‌ക്കള്‍ ഏറ്റെടുത്തു. കൂട്ടംകൂട്ടമായി ബസ്‌സ്റ്റാന്റ്‌ യാഡിലും സ്റ്റാന്റിന്റെ വിവിധ ഭാഗങ്ങളിലും തമ്പടിക്കുന്ന നായ്‌ക്കൂട്ടം അപൂര്‍വ്വമായെങ്കിലും എത്തുന്ന യാത്രക്കാര്‍ക്കു ഭീഷണി ഉയര്‍ത്തുന്നു. യാത്രക്കാര്‍ക്കു നേരെ കുരച്ചുകൊണ്ടടുക്കുന്ന നായ്‌ക്കള്‍ ബസ്‌സ്റ്റാന്റില്‍ ഭീതി പകരുകയാണ്‌.
കോവിഡിനെത്തുടര്‍ന്നു ബസ്‌ സര്‍വ്വീസ്‌ നിറുത്തി വയ്‌ക്കുകയും ഭാഗികമായി പുനരാരംഭിക്കുകയും ചെയ്‌തെങ്കിലും യാത്രക്കാരുടെ തിരക്ക്‌ പഴയപടിയായിട്ടില്ല. അത്യാവശ്യങ്ങള്‍ക്കു സ്റ്റാന്റിലെത്തുന്നവര്‍ക്ക്‌ അവിടെ തമ്പടിച്ചിട്ടുള്ള തെരുവുനായ്‌ക്കള്‍ ഭീഷണിയാവുകയാണെന്നു യാത്രക്കാര്‍ പറയുന്നു.
ബസ്‌ സര്‍വ്വീസുകള്‍ കെ.എസ്‌.ആര്‍.ടി.സി പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്കു സ്റ്റാന്റിനുള്ളില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന്‌ ആവശ്യമുയരുന്നു.

NO COMMENTS

LEAVE A REPLY