കടകള്‍ക്കു മുന്നില്‍ കുഴികള്‍; പെര്‍ള മോഡല്‍ നഗര വികസനം വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും വെല്ലുവിളി

0
141


പെര്‍ള: പെര്‍ളയില്‍ ആരംഭിച്ച നഗര വികസനം കടകള്‍ക്കു മുന്നില്‍ കുഴികള്‍ സമ്മാനിച്ചു.
ഇപ്പോള്‍ ജനങ്ങള്‍ക്കു കടകളിലെത്താന്‍ ബുദ്ധിമുട്ടു നേരിടുന്നു. അതിനെക്കാള്‍ ബുദ്ധിമുട്ടു കാല്‍ നടക്കാരുള്‍പ്പെടെയുള്ള യാത്രക്കാര്‍ നേരിടുന്നു. റോഡു വികസനം പകുതിക്കു വച്ചു നിലച്ചതാണ്‌ നാട്ടുകാരെ മുഴുവന്‍ വിഷമിപ്പിക്കുന്നത്‌. കുഴികള്‍ മൂടിയില്ലെങ്കില്‍ കടകളടച്ചു സമരം ചെയ്യുമെന്നു വ്യാപാരികള്‍ മുന്നറിയിച്ചു.
ഉക്കിനടുക്ക- അടുക്കസ്ഥല റോഡ്‌ മെക്കാഡം ടാറിംഗിന്റെ ഭാഗമായാണ്‌ കടകള്‍ക്കു മുന്നില്‍ റോഡില്‍ കുഴിയെടുത്തത്‌. പൈപ്പു ലൈനുകളും ടെലഫോണ്‍ കേബിളുകളും സ്ഥാപിക്കാനാണെന്നു പറയുന്നു.പണി പുരോഗമിച്ചു കൊണ്ടിരിക്കേ മഴ വന്നു. തുടര്‍ന്നു പണി നിന്നു. മഴമാറിയിട്ടും പണി പുനഃരാരംഭിക്കാതായതോടെ വ്യാപികള്‍ അധികൃതരെ വിവരമറിച്ചു. അവരും തിരിഞ്ഞു നോക്കുന്നില്ലെന്നു വ്യാപാരികള്‍ പറയുന്നു.

NO COMMENTS

LEAVE A REPLY