കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ മുയല്‍കുഞ്ഞിന്‌ രക്ഷയായത്‌ സുശീലയുടെ നന്മമനസ്സ്‌

0
66

കാഞ്ഞങ്ങാട്‌: കാറിന്റെ ബോണറ്റില്‍ മണിക്കൂറുകളോളം കുടുങ്ങിയ മുയലിനെ പുറത്തെടുക്കാന്‍ അജാനൂര്‍ കടപ്പുറത്തെ സുശീല രാജന്‍ സഹിച്ച ത്യാഗം ചെറുതല്ല.
അജാനൂര്‍ കടപ്പുറത്തെ എല്‍ ഐ സി ഏജന്റായ സുശീല രാജന്‍ കഴിഞ്ഞ ദിവസം സുഹൃത്തായ അമ്പലത്തറ കാലിച്ചാമരത്തെ ഫാത്തിമയുടെ വീട്ടില്‍ എത്തിയതായിരുന്നു. ഇവിടെ വെച്ചാണ്‌ ഫാത്തിമയുടെ മകള്‍ പരിപാലിക്കുന്ന മുയല്‍കുഞ്ഞ്‌ സുശീലയുടെ കാറിന്റെ ബോണറ്റില്‍ കുടുങ്ങിയത്‌. മുയല്‍കുഞ്ഞ്‌ കളിക്കുന്നതിനിടയില്‍ കാറിന്‌ മുകളില്‍ കയറിയപ്പോഴാണ്‌ ബോണറ്റിലേക്ക്‌ വീണത്‌. എന്നാല്‍ ഈ സംഭവം ആരും കണ്ടിരുന്നില്ല. മുയല്‍കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്ന്‌ എല്ലായിടത്തും അന്വേഷിക്കുന്നതിനിടയിലാണ്‌ കാറിന്റെ ബോണറ്റിനകത്തു നിന്നും ശബ്‌ദം കേട്ടത്‌. നോക്കിയപ്പോള്‍ മുയല്‍ കുഞ്ഞ്‌ അതില്‍ കുടുങ്ങി പുറത്തേക്ക്‌ വരാന്‍ സാധിക്കാതെ കിടക്കുന്നതാണ്‌ കണ്ടത്‌. മുയലിനെ പുറത്തെത്തിക്കാന്‍ ഒരുപാട്‌ നേരം ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.
ഒടുവിലാണ്‌ മുയലിന്റെ ജീവന്‍ എങ്ങനെയെങ്കിലും രക്ഷിച്ചേ മതിയാകൂ എന്ന ദൃഢനിശ്ചയത്തോടെ സുശീല തന്റെ കാര്‍ സ്റ്റാര്‍ട്ടാക്കി വേഗത കുറച്ച്‌ ഒരു വിധം കാഞ്ഞങ്ങാട്ടെ ഹ്യൂണ്ടായി ഷോറൂമില്‍ എത്തി അവിടെ വെച്ച്‌ മെക്കാനിക്കിനെ കൊണ്ട്‌ ബോണറ്റ്‌ തുറപ്പിച്ച്‌ മുയല്‍കുഞ്ഞിനെ പുറത്തെടുത്ത്‌ രക്ഷിച്ചത്‌.

NO COMMENTS

LEAVE A REPLY