പ്രതിസന്ധികളെ അവസരമാക്കണം: ഖലീല്‍ ബുഖാരി

0
11

കാസര്‍കോട്‌: ഏത്‌ പ്രതിസന്ധിയേയും അവസരമായി ഉപയോഗപ്പെടുത്താനുള്ള ജീവിത പാഠങ്ങളാണ്‌ തിരു നബി പകര്‍ന്നു നല്‍കിയതെന്ന്‌ കേരള മുസ്ലിം ജമാഅത്ത്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ്‌ ഇബ്രാഹീം ഖലീല്‍ ബുഖാരി പ്രസ്‌താവിച്ചു.
കേരള മുസ്ലിം ജമാഅത്ത്‌ ജില്ലാ ഓണ്‍ലൈന്‍ മീലാദ്‌ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ്‌ മഹാമാരി ലോകത്ത്‌ വലിയ പ്രതിസന്ധിയാണ്‌ സൃഷ്ടിച്ചിട്ടുള്ളത്‌. എന്നാല്‍ ഇതും ഒരവസരമായി കണ്ട്‌ ജീവിതം പുതിയ രീതിയില്‍ ചിട്ടപ്പെടുത്താന്‍ തയ്യാറാകണമെന്ന്‌ അദ്ദേഹം പറഞ്ഞു.
സഹനം, സഹജീവി സ്‌നേഹം. ലാളിത്യം തുടങ്ങിയ നല്ല പാഠങ്ങള്‍ പ്രതിസന്ധി നീങ്ങിയാലും നമുക്കൊപ്പമുണ്ടാകണം-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്‌ത കേന്ദ്ര മുശാവറ മെമ്പര്‍ മുഹമ്മദലി സഖാഫി ഉദ്‌ഘാടനം ചെയ്‌തു.
ജില്ലാ ഉപാദ്യക്ഷന്‍ പള്ളങ്കോട്‌ അബ്ദുല്‍ ഖാദിര്‍ മദനി ആധ്യക്ഷം വഹിച്ചു. കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, ഹാഫിസ്‌ സയ്യിദ്‌ ഇസ്‌മാഈല്‍ അസ്‌ഹര്‍ അല്‍ ബുഖാരി, ബി.എസ്‌ അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദര്‍ സഅദി, സി.എല്‍ ഹമീദ്‌, കന്തല്‍ സൂപ്പി മദനി, ഇബ്രാഹീം ഹാജി, ഉസ്‌മാന്‍ സഅദി, മൊയ്‌തീന്‍ ഹാജി സുലൈമാന്‍, ബഷീര്‍ പുളിക്കൂര്‍ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY