ലൈഫ്‌മിഷന്‍ കേസ്‌; സിബിഐ ഹരജി തള്ളി

0
10

കൊച്ചി: ലൈഫ്‌മിഷന്‍ കേസില്‍ സിബിഐ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. വേഗം വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ ഹരജിയാണ്‌ തള്ളിയത്‌.നേരത്തെ ഈ കേസില്‍ ലൈഫ്‌മിഷനെതിരെയുള്ള സിബിഐ അന്വേഷണത്തിന്‌ രണ്ടു മാസത്തെ സ്റ്റേ അനുവദിച്ചിരുന്നു. കൂടുതല്‍ വാദങ്ങള്‍ നടത്താനായിരുന്നു ഇത്‌. എന്നാല്‍ ഇത്‌ അന്വേഷണത്തെ ബാധിക്കുമെന്നും അതുകൊണ്ട്‌ വാദം കേള്‍ക്കുന്നത്‌ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സിബിഐ ഹരജി നല്‍കിയത്‌.

NO COMMENTS

LEAVE A REPLY