കോവിഡ്‌ വ്യാപനം: സെക്‌ടറല്‍ മജിസ്‌ട്രേട്ടുമാര്‍ നേരിട്ടു ബോധവല്‍ക്കരണത്തില്‍

0
15

കാസര്‍കോട്‌: കോവിഡ്‌ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ കര്‍ശനമാക്കുന്നു.
ജില്ലാകളക്‌ടര്‍ നിയോഗിച്ച സെക്‌ടറല്‍ മജിസ്‌ട്രേട്ടുമാരുടെ നേതൃത്വത്തില്‍ കടപരിശോധനകളും ബോധവല്‍ക്കരണവും ആരംഭിച്ചു.
കച്ചവട സ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത്‌ ഒഴിവാക്കാനും മുന്‍ കരുതല്‍ നടപടികള്‍ കര്‍ശനമാക്കുന്നുണ്ട്‌ എന്നുറപ്പാക്കാനുമാണ്‌ കട സന്ദര്‍ശനം ആരംഭിച്ചിട്ടുള്ളത്‌. ഇവര്‍ക്കൊപ്പം പൊലീസുമുണ്ട്‌.കാസര്‍കോട്‌ ടൗണില്‍ 4 ടീമിനെ ഇത്തരത്തില്‍ നിയോഗിച്ചിട്ടുണ്ട്‌. ജില്ലാ വ്യാപകമായി 50 സെക്‌ടറല്‍ മജിസ്‌ട്രേട്ടുമാരാണ്‌ കോവിഡ്‌ ബോധവല്‍ക്കരണ യജ്ഞത്തില്‍ പങ്കെടുത്തത്‌.

NO COMMENTS

LEAVE A REPLY